ലാത്തര്‍: ഝാര്‍ഖണ്ഡില്‍ നക്സല്‍ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ലാത്തേര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. മൂന്ന് പേര്‍ക്ക് സംഭവസ്ഥലത്ത് തന്നെ ജീവന്‍ നഷ്ടമായപ്പോള്‍ പരിക്കേറ്റ നാലാമന്‍ ആശുപത്രിയിലാണ് മരിച്ചത്.
നക്സലുകള്‍ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. രാത്രി 8.30ഓടെയായിരുന്നു സംഭവം. ലുകിടാന്‍ഡ് ഗ്രാമത്തിലെ ചന്ദ്വ പൊലീസ് സ്റ്റേഷന് ഏരിയയിലാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
അഞ്ച് ഘട്ടങ്ങളിലായി ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീണ്ടും നക്സല്‍ ആക്രമണം. സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളിലും മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുകയാണെന്ന് ഉചിതമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയിരുന്നു.