ചെര്‍ക്കള: ഗള്‍ഫില്‍ നിന്നെത്തിയ ചെങ്കള സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബേര്‍ക്കയില്‍ താമസക്കാരനും നാലാംമൈല്‍ ഇ.കെ. നായനാര്‍ ആസ്പത്രിക്ക് സമീപത്തെ സി.എം. തറവാട്ടില്‍ പരേതനായ മൊയ്തീന്‍-ആയിഷ ദമ്പതികളുടെ മകനുമായ സി.എം. ഹനീഫയാണ് മരിച്ചത്.
നേരത്തെ ബഹ്‌റൈനിലുണ്ടായിരുന്ന ഹനീഫ ഒരാഴ്ചമുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ഖദീജ. മക്കള്‍: ശാനിഫ, ഫാത്തിമ ഹിഫ, ഷരീഫ. സഹോദരങ്ങള്‍: ബഷീര്‍, മുസ്തഫ (സി.എം. ഫര്‍ണിച്ചര്‍), സലീം, നസീമ. മയ്യത്ത് മാര ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.