വേദന കളുടെ ലോകത്ത് നിന്ന് ലാൽസൺ യാത്ര യായി, നടക്കാതെ പോയത് ഒരു ഗ്ലാസ് വെള്ളം ആർത്തിയോടെ കുടിക്കണമെന്ന മോഹം


വേദനകളുടെ ലോകത്ത് നിന്ന് ലാല്‍സന്‍ യാത്രയായി. അന്നനാളം കരിഞ്ഞുണങ്ങി ഒരിറ്റു വെള്ളം ഇറക്കാനാകാതെ വര്‍ഷങ്ങള്‍ ജീവിച്ച്‌ ക്യാന്സറിനോട് പൊരുതിയ ധീരനായിരുന്നു ലാല്‍സണ്. അ​ര്‍​ബു​ദ​ത്തി​​ന്റെ ഇ​ര​യാ​യി വേ​ദ​ന തി​ന്നുമ്ബോ​ഴും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ഇ​ച്ഛാ​ശ​ക്തി പ്ര​ക​ട​മാ​ക്കി​യ ബ​ഹ്​​റൈ​ന്‍ മു​ന്‍ പ്ര​വാ​സി ലാ​ല്‍​സന്റെ വി​യോ​ഗം പ്ര​സോഷ്യല്‍ മീഡിയയിലും കണ്ണീരോര്‍മ്മയായി. കാന്‍സര്‍ ചികിത്സക്കിടെയുള്ള റേഡിയേഷനില്‍ ലാല്‍സന്റെ അന്നനാളം കരിഞ്ഞുപോകുകയായിരുന്നു.

ഇതുമൂലം ലാല്‍സണ്‌ ആഹാരം കഴിക്കാനോ വെള്ളം പോലും ഇറക്കാനോ സാധിച്ചിരുന്നില്ല. തന്റെ ആരോഗ്യവിവരങ്ങള്‍ എല്ലാം അപ്പോഴപ്പോള്‍ ലാല്‍സണ്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുമായിരുന്നു.മരണത്തിനു അഞ്ചു മണിക്കൂര്‍ മുന്‍പും ഒരു വലിയ സര്‍ജറി ഒഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചിരുന്നു.ആഹാരം കൊടുക്കാനായി ഘടിപ്പിച്ചിരുന്ന റൈല്‍സ് ട്യൂബ് അറിയാതെ വയറിനുള്ളിലേക്ക് പോകുകയായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today