കുമ്പള: കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുമ്പള പൊലീസ് പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മണല്‍, കഞ്ചാവ് മാഫിയകളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടാഴ്ചയിലേറെയായി കുമ്പളയിലെ ചില ഭാഗങ്ങളില്‍ ചുവന്ന ഓമ്‌നി വാനില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെത്തിയെന്നാണ് പ്രചാരണം. ചില കുട്ടികള്‍ ഓമ്‌നി വാനില്‍ മുഖംമൂടി സംഘത്തെ കണ്ടതായും പറയുന്നു. പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ചില മാഫിയകളാണ് ഈ രീതിയിലുള്ള പ്രചരണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുമ്പള എസ്.ഐ. എ. സന്തോഷ് കുമാര്‍ പറഞ്ഞു. ഇന്നലെ കുമ്പളയില്‍ നടന്ന കുട്ടികളുടെ പരിപാടിക്കിടെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ നിന്ന് കുട്ടികളെ സൂക്ഷിക്കണമെന്ന് മൈക്കില്‍ വിളിച്ചുപറഞ്ഞതും പരിഭ്രാന്തിയുണ്ടാക്കി.