കാസര്‍കോട്: കല്യാണം കഴിക്കാന്‍ പെണ്ണു കിട്ടാതെ പുര നിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാര്‍ അറിയുക: ഭര്‍ത്താവ് ഉപേക്ഷിച്ചും മരണപ്പെട്ടും ജില്ലയില്‍ കഴിയുന്നത് 46488 സ്‌ത്രീകള്‍. ജില്ലാ കലക്‌ടര്‍ ഡോ.ഡി സജിത്ത് ബാബുവാണ് ഇക്കാര്യം സാമൂഹ മാധ്യമത്തില്‍ പോസ്റ്റു ചെയ്‌തത്. ഏഴു വയസ്സുള്ള മകളുള്ള യുവതിയെ പുനര്‍ വിവാഹം ചെയ്‌ത ചന്തേരയിലെ ഒരു യുവാവിന്റെ വീട്ടിലെത്തിയ ചിത്രങ്ങളടക്കമുള്ളതാണ് ജില്ലാ കലക്‌ടറുടെ പോസ്റ്റ്. ചന്തേരയിലെ യുവാവിനെ പോലെ പെണ്ണു കിട്ടാതെ വിഷമിക്കുന്ന യുവാക്കളും ഈ മാതൃക സ്വീകരിക്കണമെന്ന് പോസ്റ്റില്‍ ജില്ലാ കലക്‌ടര്‍ അഭ്യര്‍ത്ഥിച്ചു.
ഭര്‍ത്താവ് ഉപേക്ഷിച്ചവരും ഭര്‍ത്താവ് മരണപ്പെട്ടവരുമായ ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ ഉള്ളത് കാസര്‍കോട് നഗരസഭാ പ്രദേശത്താണെന്നും കലക്‌ടര്‍ വ്യക്തമാക്കി; 6553 പേര്‍. ഏറ്റവും കുറവ് മീഞ്ചയില്‍ 73.