കാസർകോട്-തലപ്പാടി റൂട്ടിൽ 25 മുതൽ ബസുകൾ സർവീസ് നിർത്തും



കാസർകോട് :കാസർകോട്, കമ്പാർ, കുമ്പള, ബംബ്രാണ, ബന്തിയോട്, ധർമത്തടുക്ക, ഉപ്പള, ബായാർ, കന്യാല, ഹൊസങ്കടി, ആനക്കൽ, മിയാപദവ് റൂട്ടുകളിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളും 25 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.


കറന്തക്കാട് മുതൽ തലപ്പാടി വരെ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. ഗതാഗതക്കുരുക്കിൽ പെട്ട് മിക്ക ബസുകളുടെയും സർവീസ് ഒഴിവാക്കുകയാണ്. ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പല തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിയില്ലാത്തതിനാലാണ് സമരമെന്ന് ഫെഡറേഷൻ അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today