തൊടുപുഴ: സ്കൂള്‍ പരിസരത്ത് വിദ്യാര്‍ഥിക്ക് പാമ്ബ് കടിയേറ്റതായി സംശയം. നാലാം ക്ലാസുകാരനെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകരടക്കം സഞ്ചരിച്ചത് 60 കിലോമീറ്റര്‍. തൊടുപുഴക്ക് സമീപം ശാസ്താംപാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. എല്‍.പി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ഇന്റര്‍വെല്‍ സമയത്താണ് സംഭവം.
മൂത്രം ഒഴിച്ച് മടങ്ങുേമ്ബാള് പത്തു വയസ്സുകാരന് പ്രണവ് പ്രസന്നെന്റ കാലില്‍ മുറിവേല്‍ക്കുകയായിരുന്നു. പാമ്ബ് കടിച്ചതെന്ന് കുട്ടി സംശയം പ്രകടിപ്പിച്ചതോടെ സ്കൂളിലെ അധ്യാപകന് അര്‍ഷാദ് മുഹമ്മദ് ഉടന്‍ തെന്റ കാറെടുത്ത് സ്കൂളിലുണ്ടായിരുന്ന അധ്യാപികയെയും കൂട്ടി മൂന്ന് കിലോമീറ്റര്‍ അകലെ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും അവിടെനിന്ന് തൊടുപുഴ ജില്ല ആശുപത്രിയിേലക്കും കൊണ്ടുപോയി.
അതിനിടെ കുട്ടിയുടെ വീട്ടില്‍ നിന്ന് വല്ല്യമ്മയെയും ഒപ്പം കൂട്ടി.
ജില്ല ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും പാമ്ബ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കാനായില്ല. സ്ഥിരീകരിച്ചാലും ആന്റിവെനം നല്‍കുന്നതിന് ഐ.സി.യു സംവിധാനം ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പരിശോധനയില്‍ പാമ്ബുകടിയേറ്റതല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, കുട്ടി നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.