മലബാർ എക്സ്പോ ക്കെതിരെ വ്യാജ പ്രജരണം, പോലീസ് അന്വേഷണം ഊർജിതമാക്കി, ജില്ലാ പോലീസ് ചീഫിനും സൈബർ സെല്ലിനും ലഭിച്ച പരാതി യിലാണ് അന്വേഷണം

കാസര്‍കോട്: ചെങ്കള ഇന്ദിരനഗറില്‍ നടക്കുന്ന മലബാര്‍ എക്‌സ്‌പോയില്‍ നടന്ന അപകടമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി.
റൈഡ് ഐറ്റംസില്‍ നിന്നും അപകടം സംഭവിക്കുന്നതും ഗുരുതരമായി പരിക്ക് പറ്റിയ വ്യക്തിയെ രക്ഷപ്പെടുത്താന്‍ ഒരുകൂട്ടം ആളുകള്‍ ശ്രമിക്കുകയും ചെയ്യുന്ന കരളലിയിപ്പിക്കുന്ന 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മലബാര്‍ എക്‌സ്‌പോയില്‍ നടന്ന അപകടം എന്ന അടിക്കുറിപ്പോടെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
കാസര്‍കോട് ജില്ലയില്‍ ചെങ്കള ഗ്രാമപഞ്ചായത്തിനടുത്ത് ഇന്ദിരാ നഗറില്‍ നവംബര്‍ 13ന് ആരംഭിച്ച മലബാര്‍ എക്‌സ്‌പോ 2019 എന്ന എക്‌സിബിഷന്‍ തകര്‍ക്കുന്നതിനായി ചിലര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ കൂടി വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു.

ഡി.ജെ അമ്യൂസ്‌മെന്റ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്, നാളിതുവരെ ഒരു റൈഡ് ഉപകരണത്തില്‍ നിന്നും അപകടം സംഭവിക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ലെന്നും ദിവസവും ഓരോ റൈഡ് ഐറ്റം ഉപയോഗിക്കുന്നതിനു
മുന്‍പ് അതിന്റെ പ്രവര്‍ത്തന ക്ഷമത ഉറപ്പ് വരുത്താറുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today