വീണ്ടും സ്കൂളിൽ വെച്ച് പാമ്പ് കടിയേറ്റു


കൊച്ചി: സ്‌കൂളില്‍ വെച്ച്‌ പാമ്ബ് കടിയേറ്റെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ നിരീക്ഷണത്തില്‍. കളമശ്ശേരി ചങ്ങമ്ബുഴ നഗര്‍ തായങ്കര വീട്ടില്‍ ടി എ എബിനെയാണ് (15) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടപ്പള്ളി ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് എബിന്‍.

വെള്ളിയാഴ്ച ഉച്ചയോടെ എബിന്റെ കയ്യില്‍ നീര് വന്നതുകണ്ട് സഹപാഠികള്‍ നോക്കിയപ്പോഴാണ് രണ്ടുപാടുകള്‍ കണ്ടത്. ഉടന്‍ തന്നെ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ എബിനെ ഇടപ്പള്ളി എംഎജെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

എന്നാല്‍ കുട്ടിക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും എങ്കിലും 24മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കും എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Previous Post Next Post
Kasaragod Today
Kasaragod Today