റെയിൽവേ ഗെറ്റ് പൊട്ടി വീഴുന്നത് തുടർക്കഥ യാവുന്നു


മഞ്ചേശ്വരം: ഹൊസങ്കടി റെയില്‍വെ ഗേറ്റ്‌ വീണ്ടും പൊട്ടിവീണു. കഴിഞ്ഞ ഏഴു മാസത്തിനിടക്ക്‌ ഇത്‌ ആറാം തവണയാണ്‌ റെയില്‍വെഗേറ്റ്‌ പൊട്ടി വീഴുന്നത്‌.
ഇന്ന്‌ പുലര്‍ച്ചെ 5.30യോടെയാണ്‌ വീണ്ടും റെയില്‍വെഗേറ്റ്‌ പൊട്ടിയത്‌. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസ്‌ കടന്നു പോകുന്നതിനായി റെയില്‍വെ ഗേറ്റ്‌ അടക്കാനുള്ള ശ്രമത്തിനിടയിലാണ്‌ പൊട്ടിവീണത്‌. പല തവണ പൊട്ടി വീണ ഈ ഗെയ്‌റ്റ്‌ ശരിയായ രീതിയില്‍ നന്നാക്കാത്തതാണ്‌ വീണ്ടും വീണ്ടും പൊട്ടിവീഴാന്‍ കാരണമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. ഗെയ്‌റ്റ്‌ തകരാറിലാവുന്നത്‌ വാഹന യാത്രക്കാരെ വല്ലാതെ ദുരിതത്തിലാക്കുകയാണ്‌
Previous Post Next Post
Kasaragod Today
Kasaragod Today