ആധാർ കാർഡ് വോട്ടേഴ്സ് ഐഡി പാസ്പോർട്ട് എന്നിവയൊന്നും പൗരത്വം തെളിയിക്കുന്ന രേഖകൾ അല്ലന്ന് സർക്കാർ, ആർക്കും ഇന്ത്യൻ പൗരത്വം എളുപ്പത്തിൽ ലഭിക്കില്ല അത് അവരവർ തന്നെ തെളിയിക്കേണ്ടിവരും


ന്യൂഡല്‍ഹി : സ്ഥിരം തിരച്ചറിയല്‍ രേഖകളായി പരിഗണിക്കുന്ന ആധാര്‍ കാര്‍ഡ്, വേട്ടേഴ്‌സ് ഐഡി. പാസ്‌പോര്‍ട്ട് എന്നിവയൊന്നും പൗരത്വം തെളിയിക്കുന്ന രേഖകള്‍ അല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിപ്പ് നല്‍കി. വേട്ടേഴ്‌സ് ഐഡി പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കും എന്ന സോഷ്യല്‍ മീഡിയയില്‍ പ്രചാരണത്തെ തുടര്‍ന്നാണ് ഈ അറിയിപ്പ്. ഇവ യാത്രാരേഖകളോ ഇന്ത്യല്‍ താമസിക്കുന്ന എന്നതിന്റെ തെളിവായി സമര്‍പ്പിക്കുന്ന രേഖകള്‍ മാത്രമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

പൗരത്വ ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി പിന്നീട് സര്‍ക്കാര്‍ ട്വിറ്ററുകള്‍ പുറത്ത് ഇറക്കിയിരുന്നു. ജനനതീയതി അല്ലെങ്കില ജനനസ്ഥലം എന്നിവയുമായി ബന്ധപ്പെട്ട് എന്തെിങ്കിലും രേഖകള്‍ ഹാജരാക്കി ഇന്ത്യയുടെ പൗരത്വം തെളിയിക്കാന്‍ സാധിക്കും.

കൂടാതെ വേറെയും ചില രേഖകള്‍ ഹാജരാക്കേണ്ടി വരും. ആഭ്യന്തര മന്ത്രാലയ വക്താവ് വിശദീകരിക്കുന്നു.

തിരിച്ചറിയല്‍ രേഖകളില്ലാത്ത നിരക്ഷരരായ ആളുകള്‍ക്ക് അവരുടെ സമുദായങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രാദേശിക രേഖകളോ സാക്ഷികളെയോ ഹാജരാക്കാന്‍ സാധിക്കുമെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. നിയമ മന്ത്രാലയവും ആഭ്യന്തര 
മന്ത്രാലയവും കൂടിയാലോചിച്ചാണ് തയ്യാറാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ആര്‍ക്കും ഇന്ത്യന്‍ പൗരത്വം എളുപ്പത്തില്‍ ലഭിക്കില്ല. അതിന് യോഗ്യത തെളിയിക്കേണ്ടിവരും. എന്നാല്‍ ഇതിന്റെ പേരില്‍ ജനങ്ങളെ പുറത്താക്കുക എന്ന ലക്ഷ്യമില്ല, ജനങ്ങള്‍ ആശങ്കാകുലരാണ്. നിയമം എല്ലാവരെയും സംരക്ഷിക്കാന്‍ പര്യപ്തമാണ്.
Previous Post Next Post
Kasaragod Today
Kasaragod Today