കാസറഗോഡ് ; AKOA കാസർഗോഡ് ജില്ലാ സമ്മേളനം നടന്നു , പുതിയ കമീറ്റി നിലവിൽ വന്നു , , പ്രസിഡന്റ് സിറാർ അബ്ദുല്ല , വൈസ് പ്രസിഡന്റ് സുരേഷ് ബാബു,സെക്രട്ടറി അനീഷ് കുമാർ, മുഖ്യ രക്ഷാധികാരി മുസ്തഫ കെ ജോയിന്റ് സെക്രട്ടറി നിസാർ സി എച് ട്രഷറർ ശംസുദ്ധീൻ സി കെ
സംസ്ഥാന എക്സികുട്ടീവ് സുധീർ ബാബു , ഇസ്മായിൽ സ് പി .
ആധുനിക കാലഘട്ടത്തിൽ വർധിച്ചു വരുന്ന നേത്ര രോഗങ്ങളെ കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കാനും ,നിർദരരായ രോഗികൾക്കും സ്കൂൾ കുട്ടികൾക്കും സൗജന്യ നേത്ര പരിശോധനാ ക്യാമ്പുകളും ,സൗജന്യ കണ്ണട വിതരണം നടത്താനും സംഘടനാ അംഗങ്ങൾക്ക് 5 ലക്ഷം രൂപയുടെ മരണാന്തര ഫണ്ട് ജില്ലയിൽ എത്രയും വേഗത്തിൽ ആരംഭിക്കാനും തീരുമാനിച്ചു .
പ്രസിഡന്റ് മുസ്തഫ കാസറഗോഡ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം യൂ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു ,സംഘടന ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി സൈമൺ ഫ്രാൻസിസ്,ട്രഷറർ കെ എസ് രാധേകൃഷ്ണൻ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സ് സച്ചൂലാൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു .സുരേഷ് ബാബു സ്വാഗതവും അനീഷ് കുമാർ നന്ദിയും പറഞ്ഞു .