സാര്‍, ഉങ്കളെ ടീവിയില്‍ നിറയെ പാത്തിരുക്ക്, ആനാ പേരെന്നാന്ന് തെരിയലെ'; ആമിര്‍ഖാനൊപ്പം ഫോട്ടോ എടുത്തയാളെ തേടി സോഷ്യല്‍ മീഡിയ




'ലാല്‍ സിങ് ഛദ്ദ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ബോളിവുഡ് താരം ആമിര്‍ഖാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയിരുന്നു. കാപ്പില്‍ ബീച്ചിലെത്തിയ താരത്തെ കാണാനായി ആരാധകരും എത്തിയിരുന്നു. അന്ന് എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വിമല്‍ കുമാര്‍ എന്ന യുവാവാണ് ഈ ഫോട്ടോയും കുറിപ്പും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. "സാര്‍, ഉങ്കളെ ടീവിയില്‍ നിറയെ പാത്തിരുക്ക്, ആനാ പേരെന്നാന്ന് തെരിയലെ.. നീങ്ക പെരിയ യാരോ അന്ന് തെരിയത് ഉങ്ക കൂടെ ഒരു ഫോട്ടോ എടുക്ക മുടിയുമാ?" എന്നാണ് ആമിറിനോട് ചിത്രത്തിലെ ചേട്ടന്‍ ചോദിച്ചത്. ചിത്രമെടുക്കാന്‍ ആമിറും തയാറായി.


അദ്ദേഹത്തിന് ഫോണില്ലാത്തതിനാല്‍ വിമല്‍ കുമാര്‍ ഇവരുടെ ഫോട്ടോ എടുക്കുകയായിരുന്നു. എന്നാല്‍ ഫോട്ടോ എടുത്തശേഷം പോയ മനുഷ്യനെ ഇതുവരെ കണ്ടെത്താനായില്ല. അദ്ദേഹത്തിന് കൊടുക്കാന്‍ ഫോട്ടോ സൂക്ഷിച്ചു വച്ചിരിക്കുകയാണ് യുവാവ്. ഇദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായാണ് യുവാവിന്റെ പോസ്റ്റ്‌.

ഫെയ്‌സ്ബുക്ക് പോസ്റ്റ്‌:

ഇതൊരു അപേക്ഷയാണ്..

അതിനു മുന്‍പ്‌ ഈ ഫോട്ടോയുടെ പിന്നിലുള്ള ഒരു കഥ നിങ്ങള്‍ അറിയണം ആമിര്‍ഖാന്‍ കേരളത്തില്‍ ഷൂട്ടിങ്ങിനു വന്നദിവസം ചായകുടിക്കാന്‍ ആമിറിന്റെ ഇഷ്ടപ്രകാരം ഒരു പെട്ടിക്കടയില്‍ നിന്നും കുടിച്ചു..അപ്പോള്‍ ഈ ഫോട്ടോയില്‍ കാണുന്ന ചേട്ടന്‍ അടുത്തേക്ക്‌ വന്നിട്ട്‌ ആമിര്‍ ഖാനെ നോക്കി ചോദിച്ചു.. 'സാര്‍ ഉങ്കളെ ടീവിയില്‍ നിറയെ പാത്തിരുക്ക്‌, ആനാ പേരെന്നാന്ന് തെരിയലെ.. നീങ്ക പെരിയ യാരോ അന്ന് തെരിയത്‌ ഉങ്ക കൂടെ ഒരു ഫോട്ടൊ എടുക്ക മുടിയുമാ?'.

തൊഴുതുപിടിച്ച്‌ ഭയഭക്തിയോടേ നില്‍കുന്ന ആ ചേട്ടനെ ആമിര്‍ ഖാന്‍ തോളില്‍ കയ്യിട്ട്‌ ചേര്‍ത്ത്‌ പിടിച്ചു നിര്‍ത്തി ഫോട്ടോ എടുത്തോളാന്‍ പറഞ്ഞു.പക്ഷെ ആ ചേട്ടന്റെ കയ്യില്‍ ഫോണ്‍ ഇല്ലാരുന്നു.ആ ചേട്ടനു വേണ്ടി ഞാന്‍ എന്റെ ഫോണില്‍ എടുത്ത ഫോട്ടോ ആണിത്‌..ഫോണില്ലാത്ത ആ ചേട്ടനു ഈ ഫോട്ടോ കൊടുക്കാന്‍ ഒരു മാര്‍ഗ്ഗവുമുണ്ടായില്ല..ഞാന്‍ ഒരു വാക്ക്‌ കൊടുത്തു എങ്ങനെയെങ്കിലും ഫോട്ടോ ആ ചേട്ടന്റെ കയ്യില്‍ എത്തിക്കുമെന്ന് ആ ചേട്ടന്റെ പേരറിയില്ല ,നാടറിയില്ല ,ആ ഫോട്ടോയില്‍ കാണുന്ന സ്ഥലപേരു മാത്രമെ മാര്‍ഗ്ഗമുള്ള നിങ്ങളുടെ ഓരോരുത്തരുടെയും കയ്യിലൂടെ ഈ ഫോട്ടൊ അയ്യാളുടെ കയ്യില്‍ എത്തണം അതിനു നിങ്ങള്‍ എല്ലാരും ഒന്നും സഹായിക്കണം.
أحدث أقدم
Kasaragod Today
Kasaragod Today