യുവാവിനെ അഞ്ചംഗ സംഘം പിന്തുടർന്ന് ആക്രമിച്ചു


കുമ്പള: ഓട്ടോയില്‍ പിന്തുടര്‍ന്ന്‌ എത്തിയ അഞ്ചംഗസംഘം സ്‌കൂട്ടര്‍ തടഞ്ഞ്‌ നിര്‍ത്തി യുവാവിനെ അക്രമിച്ചു. ഇന്നലെ രാത്രി ആനബാഗിലുവിലാണ്‌ സംഭവം.
പരിക്കേറ്റ കൊട്‌ലമുഗറു കുണ്ടപദവിലെ രാധാകൃഷ്‌ണയുടെ മകന്‍ മിഥുന്‍ ചന്ദ്ര (23)യെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേര്‍ളക്കട്ടയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന മിഥുന്‍ ചന്ദ്ര ഇന്നലെ രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക്‌ വരുന്നതിനിടയിലാണ്‌ ഓട്ടോയില്‍ പിന്തുടര്‍ന്ന്‌ എത്തിയ സംഘം തടഞ്ഞ്‌ നിര്‍ത്തി ആക്രമിച്ചത്‌. ഇതിന്‌ ശേഷം സ്ഥലത്ത്‌ നിന്നും പോയ അക്രമി സംഘം മിഥുന്‍ ചന്ദ്രയുടെ വീട്ടില്‍ കയറിയും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്‌.
റിക്ഷാ ഡ്രൈവര്‍ പ്രവീണ്‍ രാജേഷ്‌, ഗോപാല, രാഘവേന്ദ്ര, സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അക്രമിച്ചതെന്ന്‌ മിഥുന്‍ ചന്ദ്ര മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today