അമ്മയുടെ മർദ്ദനത്തിൽ കുട്ടിക്ക് പരിക്ക്, കുട്ടിയെ പരവനടുക്കം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി


തൃക്കരിപ്പൂർ
അമ്മയുടെ മർദ്ദനത്തിൽ പരിക്കേറ്റ അഞ്ചര വയസുകാരിയെ ചെയിൽഡ് ലൈനിന്റെ സഹായത്തോടെ കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ പരവനടുത്തേക്ക് മാറ്റി. മാവിലാകടപ്പുറത്തിന്‌   സമീപം വാടക വീട്ടിൽ താമസിക്കുന്ന  യുവതിയുടെ മകൾക്കാണ്‌ മർദനമേറ്റത്‌. 
അങ്കണവാടിയിലെ ജീവനക്കാരാണ് മുഖത്ത് പരിക്കേറ്റ കുട്ടിയെ തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെയിൽഡ് ലൈനിന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു. ആദ്യ ഭർത്താവിൽ നിന്നും വിവാഹ മോചനം നേടിയ യുവതി കോഴിക്കോട് സ്വദേശിയായ മറ്റൊരു യുവാവിനൊപ്പമാണ് താമസം.
أحدث أقدم
Kasaragod Today
Kasaragod Today