ബയോളജി പഠിപ്പിക്കാന്‍ ക്ലാസ് മുറിയിലെത്തിയ അധ്യാപികയെ കണ്ട് അമ്ബരന്ന് കുട്ടികള്‍; വസ്ത്രത്തില്‍ ആന്തരികാവയവങ്ങള്‍




മാഡ്രിഡ്: കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ വ്യത്യസ്ത വഴികള്‍ തെരഞ്ഞടുക്കാറുണ്ട്. അതില്‍ പലതും പലപ്പോഴും വാര്‍ത്തകളുമായിട്ടുമുണ്ട്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് സ്‌പെയിനില്‍ നിന്നുള്ള വെറോണിക്ക ഡൂകെ എന്ന അധ്യാപികയാണ്. കുട്ടികളെ അനാട്ടമി പഠിപ്പിക്കാന്‍ ആന്തരിക അവയവങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത ബോഡി സ്യൂട്ട് ധരിച്ചാണ് ഇവര്‍ ക്ലാസില്‍ എത്തിയത്.

പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രം, ഇംഗ്ലീഷ്, സ്പാനിഷ്, ആര്‍ട്ട്, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള അധ്യാപികയാണ് വെറോണിക്ക ഡൂകെ. 43കാരിയായ അവര്‍ ഇന്റര്‍നെറ്റില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വസ്ത്രത്തിന്റെ പരസ്യം കാണുന്നത്.

സ്യൂട്ട് ഉപയോഗിച്ച്‌ കുട്ടികളുടെ ബയോളജി പഠനം രസകരവും അനായാസവുമാക്കാം എന്ന ആശയത്തിന്റെ പുറത്താണ് അവര്‍ അത് തിരഞ്ഞെടുത്തത്.

വെറോണിക്കയ്ക്ക് ഒപ്പം ക്ലാസില്‍ എത്തിയ ഭര്‍ത്താവാണ്, ശരീരഘടന ചിത്രം പ്രിന്റ് ചെയ്ത വേഷത്തില്‍ അവര്‍ ക്ലാസ് എടുക്കുന്നതിന്റെ ചിത്രം പകര്‍ത്തിയത്. അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി പേര്‍ വെറോണിക്കയുടെ ഉദ്യമത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തി.
Previous Post Next Post
Kasaragod Today
Kasaragod Today