ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ര്‍ എ​ന്‍.​ആ​ര്‍.​സി​യി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പെ​ന്ന്​ സി.​പി.​എം




ന്യൂ​ഡ​ല്‍​ഹി: എ​ന്‍.​ആ​ര്‍.​സി ന​ട​പ്പാ​ക്കു​ന്ന​തി​​െന്‍റ ആ​ദ്യ​പ​ടി​യാ​ണ്‌ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​നി​ല​വി​ല്‍, എ​ന്‍.​പി.​ആ​റു​മാ​യി മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന്‌ കേ​ര​ള, ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്‌. എ​ന്‍.​പി.​ആ​റി​െന്‍റ ഭാ​ഗ​മാ​യി ആ​ളു​ക​ള്‍ മാ​താ​പി​താ​ക്ക​ളു​ടെ ജ​ന​ന തീ​യ​തി​യും ജ​ന്മ​സ്ഥ​ല​വും വ്യ​ക്​​ത​മാ​ക്ക​ണം‌. മ​റ്റ്​ 21 വി​വ​ര​ങ്ങ​ള്‍​കൂ​ടി ന​ല്‍​കേ​ണ്ട​തു​ണ്ട്‌. 2010ലെ ​എ​ന്‍.​പി.​ആ​ര്‍ പ്ര​ക്രി​യ​യി​ല്‍ ഇ​ല്ലാ​തി​രു​ന്ന പ​ല വി​വ​ര​ങ്ങ​ളും പു​തി​യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കു​ന്നു​ണ്ട്‌.


2003ല്‍ ​വാ​ജ്‌​പേ​യ്‌ സ​ര്‍​ക്കാ​റി​​െന്‍റ കാ​ല​ത്ത്‌ പൗ​ര​ത്വ​നി​യ​മ​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​യി​ലൂ​ടെ​യും തു​ട​ര്‍​ന്ന്‌ പു​റ​പ്പെ​ടു​വി​ച്ച ച​ട്ട​ങ്ങ​ളി​ലൂ​ടെ​യും എ​ന്‍.​ആ​ര്‍.​സി ത​യാ​റാ​ക്കു​ന്ന​ത്‌ ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റി​നെ ആ​ധാ​ര​മാ​ക്കി​യാ​കു​മെ​ന്ന്‌ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്‌. 2014ല്‍ ​ഒ​ന്നാം മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലെ ചോ​ദ്യ​ത്തി​ന്‌ മ​റു​പ​ടി​യാ​യി അ​ന്ന​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്‍.​പി.​ആ​ര്‍ പ്ര​ക്രി​യ​യി​ലൂ​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി രാ​ജ്യ​ത്തെ എ​ല്ലാ വ്യ​ക്തി​ക​ളു​ടെ​യും പൗ​ര​ത്വ പ​ദ​വി പ​രി​ശോ​ധി​ച്ച്‌ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രു​ടെ ഒ​രു ദേ​ശീ​യ ര​ജി​സ്‌​റ്റ​റി​ന്‌ രൂ​പം​ന​ല്‍​കാ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​താ​യാ​ണ്‌ മ​ന്ത്രി അ​ന്ന്‌ മ​റു​പ​ടി ന​ല്‍​കി​യ​ത്‌. പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ന്തെ​ല്ലാം നു​ണ​ക​ള്‍ പ​റ​ഞ്ഞാ​ലും എ​ന്‍.​ആ​ര്‍.​സി​ക്ക്‌ അ​ടി​ത്ത​റ​യൊ​രു​ക്കാ​നാ​ണ്‌ എ​ന്‍.​പി.​ആ​ര്‍ എ​ന്ന​ത്‌ വ്യ​ക്ത​മാ​ണെ​ന്നും ​പി.​ബി വ്യ​ക്​​ത​മാ​ക്കി.
Previous Post Next Post
Kasaragod Today
Kasaragod Today