എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും മ​റു​പ​ടി പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി സ്ത്രീ​ക​ള്‍​ക്കെ​ത​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ പറ്റി ഒ​ര​ക്ഷ​രം മിണ്ടുന്നില്ലെന്ന് കോ​ണ്‍​ഗ്ര​സ്

രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശിച്ച്‌ കോ​ണ്‍​ഗ്ര​സ്.

എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും മ​റു​പ​ടി പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്ത്രീ​ക​ള്‍​ക്കെ​ത​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ ഒ​ര​ക്ഷ​രം പോ​ലും ഉ​രി​യാ​ടാ​ത്ത​ത് തീ​ര്‍​ത്തും നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി ലോ​ക്സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

'മെ​യ്ക്ക് ഇ​ന്‍ ഇ​ന്ത്യ'​യി​ല്‍ നി​ന്ന് 'റേ​പ് ഇ​ന്‍ ഇ​ന്ത്യ'​യി​ലേ​ക്ക് മാ​റു​ന്ന കാ​ഴ്ച​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഈ ​വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട​റി​യി​ക്ക​ണ​മെ​ന്നും അ​ധി​ര്‍ ര​ഞ്ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Previous Post Next Post
Kasaragod Today
Kasaragod Today