മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഫ്‌ളാറ്റിലെ മൂന്നാംനിലയില്‍ നിന്ന് ഇരുമ്പ് സ്റ്റാന്റ് തലയില്‍ വീണ് കാസര്‍കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് മിഞ്ചിനടുക്കയിലെ ചൈതന്യ കൃഷ്ണ(23)യാണ് മരിച്ചത്. ഡിസംബര്‍ ഏഴിനാണ് കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് ഇരുമ്പ് സ്റ്റാന്റ് തലയില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരണം സംഭവിച്ചു. സ്വകാര്യ കമ്പനിയിലെ ഫയര്‍ ആന്റ് സേഫ്റ്റി ഓഫിസറായി ജോലിചെയ്തുവരികയായിരുന്നു ചൈതന്യ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.