മുസ്ലീങ്ങൾ ഒഴികെ ആറ് സമുദായത്തില്‍പെട്ട വിദേശ പൗരന്മാര്‍ ആറ് വര്‍ഷം ഇന്ത്യയില്‍ താമസിച്ചവരെന്ന് തെളിയിച്ചാല്‍ ഇന്ത്യന്‍ പൗരത്വം; എത്ര വര്‍ഷം ജീവിച്ചാലും മുസ്ലീമാണെങ്കില്‍ തടങ്കല്‍; ഇന്ന് ലോക സഭയില്‍ എത്തുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ പറയുന്നത് ഇങ്ങനെയൊക്കെ, ബില്ലിനെതിരെ കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയ നോട്ടിസ് നൽകി

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ പൗരത്വഭേദഗതി ബില്‍ ഇന്ന്  ലോക്സഭയില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്യാന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച വൈകീട്ടു ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതലസമിതിയോഗം തീരുമാനിച്ചു. 1955-ലെ പൗരത്വചട്ടം ഭേദഗതിചെയ്ത് തയ്യാറാക്കിയ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് അവതരിപ്പിക്കുക.

മുസ്ലിങ്ങള്‍ക്കുനേരെയുള്ള പ്രത്യക്ഷവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാര്‍ട്ടികളും സാമൂഹികസംഘടനകളും എതിര്‍പ്പുയര്‍ത്തിയിരിക്കെയാണ് വിവാദവ്യവസ്ഥകളടങ്ങിയ ബില്‍ ബിജെപി സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ദിന പരിപാടിയില്‍ പറഞ്ഞിരുന്നു. രാജ്യം ഒരു ശരീരമാണെങ്കില്‍ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ബില്ലിനെ ചൊല്ലി ബഹളം ആളികത്തുന്നതിനിടയിലാണ് ഇന്ന് ബില്‍ പരിഗണിക്കുന്നത്.

വളരെ വിചിത്രമായ വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകള്‍ ഒഴികെ ആറ് സമുദായത്തില്‍പെട്ട അഫ്ഗദാന്‍-പാക്-ബംഗ്ലാദേശി പൗരന്മാര്‍ ആറ് വര്‍ഷം ഇന്ത്യയില്‍ താമസിച്ചവരെന്ന് തെളിയിച്ചാല്‍ ഇന്ത്യന്‍ പൗരത്വം നല്‍കും. എന്നാല്‍ മുസ്ലിംകളെ ജയിലില്‍ അടക്കും. 2014 ഡിസംബര്‍ 31-നു മുമ്ബു വന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധര്‍, പാഴ്സികള്‍, ജൈനര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് പൗരത്വം നല്‍കുക. എന്നാല്‍ മുസ്ലിംകളെ പരിഗണിക്കില്ല. 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പില്‍ പുതിയ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്താണ് ഇവര്‍ക്ക് പൗരത്വം നല്‍കാന്‍ഡ ഒരുങ്ങുന്നത്.

എന്നാല്‍ ത്ര വര്‍ഷം ജീവിച്ചവര്‍ ആണെങ്കിലും മുസ്ലീമുകളാണെങ്കില്‍ തടങ്കല്‍ ആയിരിക്കും വിധി. ഒസിഐ കാര്‍ഡ് ലഭിച്ചവര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രവാസി പൗരത്വം റദ്ദാക്കാനും ബില്ലില്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമേ നിലവിലുള്ള 11 വര്‍ഷത്തിനുപകരം അഞ്ചുവര്‍ഷം ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിച്ചാല്‍ പൗരത്വത്തിന് അര്‍ഹരാകും. എന്നാല്‍, ഈ ഭേദഗതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളില്‍ ബാധകമല്ല. അവിടങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ ഔദ്യോഗികമതമുണ്ടെന്നും അതിനാല്‍ ആറ് മതന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത വിവേചനം നേരിടേണ്ടിവരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. സ്ഥിരംപീഡനംമൂലം മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യയിലെത്തിയാല്‍ യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിട്ടുപോലും ഇവിടെ തുടരുന്നത് അതുകൊണ്ടാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

പൗരത്വബില്‍ ആദ്യമായി ലോക്സഭയില്‍ അവതരിപ്പിച്ചത് 2016 ജൂലായ് 19-ന്. ഓഗസ്റ്റ് 12-ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു. 2019 ജനുവരി ഏഴിന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടുത്തദിവസം ബില്‍ ലോക്സഭ പാസാക്കി. എന്നാല്‍, രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. നിലവിലെ ചട്ടം അനുസരിച്ച്‌ അനധികൃത കുടിയേറ്റക്കാരെ പൗരരായി പരിഗണിക്കില്ല. ഇവരെ 1946-ലെ വിദേശപൗരച്ചട്ടം അനുസരിച്ചോ 1920-ലെ പാസ്‌പോര്‍ട്ട് ചട്ടം അനുസരിച്ചോ ജയിലിലടയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്യും.

സര്‍ക്കാരിന് പിന്തുണയുമായി ശിവസേന
കേന്ദ്രസര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നിര്‍ദ്ദേശം തള്ളിയാണ് പൗരത്വ ഭേദഗതിക്ക് ശിവസേന പിന്തുണ നല്‍കിയിരിക്കുന്നത്. അനധികൃത കുടിയേറ്റം തടയാനും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നു പുറത്താക്കപ്പെട്ട ഹിന്ദു, ജൈന, ബുദ്ധ മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ അനുകൂലിക്കുമെന്നു സേനാ എംപിയായ അരവിന്ദ് സാവന്താണ് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബില്ല് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും അതില്‍ യാതൊരുവധി ഒത്തുതീര്‍പ്പുകളും ഉണ്ടാകില്ലെന്നും ശിവസേന നേതൃത്വം വ്യക്തമാക്കി.

പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കും: കോണ്‍ഗ്രസ്
പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുമെന്ന് ലോക്?സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയെയും മതേതര മൂല്യങ്ങളെയും സംസ്‌കാരത്തെയും പാരമ്ബര്യത്തെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിനു ശേഷമായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.
Previous Post Next Post
Kasaragod Today
Kasaragod Today

Artic