കോട്ടയം: കാമുകിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയോടെ പൊക്കി. കോട്ടയം ജില്ലയിലെ ഗാന്ധിനഗറിലാണ് സംഭവം. പിന്നീട് സംഭവം പൊലീസ് സ്റ്റേഷന്‍ വരെയെത്തി. എന്നാല്‍, സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരമാണ് മുറിയെടുത്തത് എന്നതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, ഇരുവരെയും അനുനയിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
ഇതിനിടെ, ബന്ധുവിനൊപ്പം മടങ്ങിയ കാമുകി ബസിനു മുന്നില്‍ ചാടാന്‍ ശ്രമം നടത്തി. എന്നാല്‍, ബന്ധു തടഞ്ഞതിനാല്‍ അപകടം ഉണ്ടായില്ല. ശനിയാഴ്ച ആയിരുന്നു ഭര്‍ത്താവും കാമുകിയും ഗാന്ധിനഗറിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. ഭര്‍ത്താവിന്‍റെ ചില കൂട്ടുകാര്‍ ഇത് അറിയുകയും ഭാര്യയുടെ അടുത്ത് കാര്യങ്ങള്‍ അറിയിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ ഭാര്യ ഉടന്‍ തന്നെ ലോഡ്ജില്‍ എത്തുകയും ഭര്‍ത്താവിനെയും കാമുകിയെയും കൈയോടെ പിടി കൂടുകയുമായിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ച ഭാര്യ കാമുകിയെ തള്ളിയിടാനും ശ്രമിച്ചു. സംഭവം വഷളായതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു.