മൂവാറ്റുപുഴ∙ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായി നാടുവിട്ട യുവാവ് പിടിയിൽ. കോതമംഗലം കറുകടം വട്ടേപ്പറമ്പിൽ ജിനീഷിനെ ( 39) യാണ് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ ജിനേഷിനെ കാണാതായതായി ഭാര്യ ജനുവരി 14ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.
ഇരുവരെയും തിരുവനന്തപുരം നേമത്തു നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. യുവതി ഇപ്പോൾ പൂർണ ഗർഭിണിയാണ്. യുവാവിനെ കോടതിയിൽ ഹാജരാക്കി. ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ജിജിമോൻ സൈബർ സെൽ ഇൻ ചാർജ് എഎസ്ഐ എസ്.ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം