കുമ്പളയിൽ കുടുംബാംഗങ്ങൾ വീടുപൂട്ടി പോയനേരം വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു


കുമ്പള:കുടുംബാംഗങ്ങൾ വീടുപൂട്ടി പോയനേരം വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു. കുമ്പള അനന്തപുരം ക്ഷേത്രത്തിനടുത്തുള്ള ടി.വി.ഗംഗാധരന്റെ വീട്ടിൽനിന്നാണ് ഒരുലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടത്. നാലുദിവസങ്ങൾക്കുമുമ്പ് വീടുപൂട്ടി പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ്‌ കവർച്ച നടന്ന കാര്യമറിയുന്നത്. കുമ്പള പോലീസ് അന്വേഷിക്കുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic