മാമാങ്കം സിനിമ ഇന്റർനെറ്റിൽ; ഡൗൺലോഡ് ചെയ്ത എല്ലാവരും പ്രതികൾ


കൊച്ചി∙ മമ്മൂട്ടി ചിത്രമായ ‘മാമാങ്കം’ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തവരും പ്രതിയാകും.
‘മാമാങ്കം’ റിലീസിന് പിന്നാലെതന്നെ സിനിമയെ തകര്‍ക്കാനുള്ള ശ്രമവും സജീവമായിരുന്നുവെന്ന് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് പൊലീസിനു നൽകിയ പരാതിയില്‍ പറയുന്നു. ഗോവിന്ദ് എന്ന പ്രൊഫൈൽ നെയിം ഉള്ളയാളാണ് ഒാണ്‍ലൈന്‍ ആപ്ളിക്കേഷന്‍ വഴി മാമാങ്കം അപ്്‍ലോഡ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പ്രധാന പ്രതിയാക്കിയാണു കേസ് റജിസ്റ്റർ ചെയ്തതും. ചിത്രം ഡൗൺലോഡ് ചെയ്ത എല്ലാവരും കേസിൽ പ്രതികളാകുമെന്നും സെൻട്രൽ പൊലീസ് അറിയിച്ചു.

ഇതോടൊപ്പം തന്നെ സിനിമയെ ഡീഗ്രേഡ് ചെയ്യണമെന്ന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ആഹ്വാനം ചെയ്ത നിതിൻ എന്ന വ്യക്തിക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഓഡിയോ ക്ലിപ്പും ഫോൺ നമ്പറും പൊലീസിന് ലഭിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിന്റെ ചുമതല എറണാകുളം സെൻട്രൽ സിഐക്കാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരം സ്ക്രീനുകളിൽ പ്രദര്‍ശനത്തിന് എത്തിയത്.
Previous Post Next Post
Kasaragod Today
Kasaragod Today