മാമാങ്കം യു.എ. ഇയിൽ 160ലേറെ സ്‌ക്രീനുകളിൽ; അഡ്വാൻസ് ബുക്കിംഗ് തുടരുന്നു


ദുബായ്: ഇതിനകം തന്നെ വൻ ആവേശം സൃഷ്ടിച്ച മാമാങ്കം സിനിമ ഡിസംബർ 12 ന് യു.എ.ഇ യിലെ മിക്ക സ്ക്രീനുകളിലും പ്രദർശനം ആരംഭിക്കും. വോക്സ്, നോവ, റീൽ സിനിമകളിലെല്ലാം സിനിമയുടെ മുൻകൂർ ടിക്കറ്റ് ബുക്കിങ് നടക്കുന്നതായി വിതരണക്കാരായ ഫാർസ് ഫിലിംസ് അറിയിച്ചു. മൂന്ന് സിനികകളിലെയും നൂറ്ററുപതിലേറെ സ്ക്രീനുകൾ ഇതിനകം മാമാങ്കത്തിനായി ഒരുക്കിക്കഴിഞ്ഞു. ബുക്കിങ്ങിന്റെ തിരക്കനുസരിച്ച് സ്ക്രീനുകളുടെ എണ്ണം ഇരുനൂറോളം ആവാനും സാധ്യതയുണ്ട്. കേരളത്തിൽ 360 തിയറ്ററുകളിലാണ് മാമാങ്കം പ്രദർശിപ്പിക്കുന്നത്. വോക്സ്, റീൽ, നോവ സിനിമകളിൽ ഇപ്പോഴും ബുക്കിങ് തുടരുന്നതായും അവർ അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic