എടപ്പാൾ ∙ മൊബൈൽ കടയിൽ സവാളയ്ക്കെന്തു കാര്യം; കാര്യമുണ്ട്. സവാള വില കുത്തനെ ഉയർന്നതോടെ മൊബൈൽ ഫോൺ വാങ്ങുന്ന ഇടപാടുകാർക്ക് ഓരോ കിലോ സവാള നൽകുകയാണ് എടപ്പാൾ പട്ടാമ്പി റോഡിലെ ഒരു മൊബൈൽ ഷോപ്പുകാർ. ഇന്നലെ മൊബൈൽ വാങ്ങിയ 6 പേർക്ക് ഓരോ കിലോഗ്രാം വീതം സവാള നൽകി. സവാളവില ‘പരിധിക്കകത്ത്’ ആകുന്നതുവരെ കോംബോ ഓഫർ തുടരുമെന്നാണ് കടയുടമ പറയുന്നത്.