ദില്ലി: പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും പ്രതിഷേധം കത്തുന്നതിനിടെ പ്രക്ഷോഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. സിഎഎ, എന്‍ആര്‍സി എന്നിവ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ തടയാന്‍ രണ്ട് വഴികളാണ് ഉള്ളത്. സമാധാനപരമായി സമരം നടത്തുന്നത് തുടരുക. അതോടൊപ്പം എല്ലായിടത്തും ശബ്ദമുയര്‍ത്തുക. ബിജെപി ഇതര സംസ്ഥാനങ്ങളിലെ 16 മുഖ്യമന്ത്രിമാര്‍ എന്‍ആര്‍സി സ്വന്തം സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് പറയുന്നത് ഉറപ്പാക്കുക. എന്നീ വഴികളാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചത്.
അതേസമയം പ്രതിഷേധങ്ങളും അതിന്റെ പിറകേയള്ള വിമര്‍ശനങ്ങളും ഇതിനിടെ ശക്തമായിരിക്കുകയാണ്. യുപിയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.