ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഹിന്ദുക്കൾക്ക് മാത്രം പൗരത്വം നൽകില്ല എന്ന് പറഞ്ഞാൽ നമ്മൾക്ക് ഇഷ്ടപ്പെടുമോ രാഹുൽ ഈശ്വർ,


കൊച്ചി : രാജ്യത്തിന്റെ മതസൗഹാര്‍ദവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് രാഹുല്‍ ഈശ്വര്‍. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചു കൊണ്ടാണ് രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്. 5000 വര്‍ഷത്തിലധികം ചരിത്രമുള്ള രാജ്യം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ബഹുസ്വരത എന്ന ആശയം ആണെന്നും രാഹുല്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യയുടെ മതസൗഹാര്‍ദം, ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഉത്തരവാദിത്വം ഉണ്ട് - ( 2 Points, 20 Seconds)

1) നമ്മള്‍ ഹിന്ദുക്കളോട് ഒരു ചോദ്യം ??


NRC വരുന്നതിനു മുന്‍പ് … ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്‌ത്യന്‍ എന്നിവര്‍ക്ക് പൗരത്വം കൊടുക്കും, ഒരു പ്രശ്നവുമില്ല എന്ന് പറയുക, എന്നിട്ടു 'ബാക്കി ഉള്ള നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കണ്ടേ എന്ന് ചോദിക്കുക ? .. ഇതു ഇന്ത്യക്കു ചേര്‍ന്നതാണോ ? ഇതു നന്മക്കു ചേര്‍ന്നതാണോ ? കക്ഷി രാഷ്ട്രീയം അല്ല വലുത്, നമ്മള്‍ കുട്ടികള്‍ ആയിരിക്കുമ്ബോള്‍ പഠിച്ച ഇന്ത്യയുടെ പ്രതിജ്ഞ ആണ് വലുത് എന്ന് ഓര്‍ക്കുക.

നാളെ ഏതെങ്കിലും 'കടുപ്പം ഉള്ള നിലപാട്' എടുക്കുന്ന ഒരു നേതാവ് ഏതെങ്കിലും നാട്ടില്‍ ചോദിക്കുകയാണ് - 'മുസ്ലിം, ക്രിസ്‌ത്യന്‍, ബുദ്ധ, സിഖ് ആള്‍ക്കാര്‍ക്കു പൗരത്വം കൊടുക്കും, ബാക്കി ഉള്ള 'നുഴഞ്ഞുകയറ്റക്കാരെ' പുറത്താക്കണ്ടേ ?

'യുപിയില്‍ മനഃപൂര്‍വം കലാപം ഉണ്ടാക്കാന്‍ നോക്കി, 57 പോലീസുകാരെ അക്രമകാരികള്‍ വെടിവെച്ചു'- യുപി പോലീസ് മേധാവി

നമ്മള്‍ ഹിന്ദുക്കള്‍ക്ക് അത് ഇഷ്ടപ്പെടുമോ ? നമുക്ക് രോഷം/വിഷമം വരുമെങ്കില്‍, അത്തന്നെയല്ലേ ഇന്ത്യന്‍ മുസ്‌ലിം സഹോദരങ്ങള്‍ക്ക് വരുന്നത്. അവര്‍ അല്ലെ ശരി ? നമ്മുടെ മത സൗഹാര്‍ദം, ബഹുസ്വരത ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദി, സിഖ്, ബുദ്ധ, ജൈന, പാര്‍സി അടക്കം എല്ലാവരുടെയും ഉത്തരവാദിത്വം അല്ലെ ?

പൗരത്വനിയമഭേദഗതി നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല, അറിയില്ലെങ്കില്‍ നിയമജ്ഞരോട് ചോദിക്കുക: പ്രധാനമന്ത്രി

2) ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്, മതസൗഹാര്‍ദത്തിലാണ്. നമ്മളാകുന്ന 5000 വര്‍ഷത്തിലധികം ചരിത്രമുള്ള രാജ്യം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ബഹുസ്വരത എന്ന ആശയം ആണ്. നമ്മളെ വിശ്വഗുരു ആകുന്നതും സ്വാമി വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി എന്നിവരുടെ ബഹുസ്വര (Pluralism) എന്ന ദര്‍ശനം ആണ്.
Previous Post Next Post
Kasaragod Today
Kasaragod Today