മാലമോഷണം, ഒരാൾ കൂടി അറസ്റ്റിൽ.ഒന്നാം പ്രതിയെ പോലീസ് ക്രൂരമായി മർദ്ധിച്ചെന്ന് ബന്ധുക്കൾ
മുള്ളേരിയ
ഉത്സവസ്ഥലങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മാലമോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ബെള്ളൂർ പള്ളപ്പാടിയിലെ മൂസയുടെ മകൻ സി എം അബ്ദുൾ ഖാദറിനെയാണ് അറസ്റ്റ് ചെയ്തത്. കാനത്തൂർ ഉത്സവത്തിനിടയിൽ മാലമോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച നെല്ലിക്കട്ട ബഷീറിനെ തിങ്കളാഴ്ച കോട്ടൂരിൽ നിന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് സഹായിയുടെ വിവരം ലഭിച്ചത്. ആദ്യം പിടിയിലായ ബഷീർ കർണാടക സ്വദേശിയാണ്. മോഷ്ടിച്ച സ്വർണം കർണാടകയിലാണ് വിൽപന നടത്തിയത്. മുളിയാർ, അഡൂർ, കാനത്തൂർ എന്നിവിടങ്ങളിലായി മൂന്ന്  മോഷമാണ്‌ സംഘം നടത്തിയത്. പരാതിക്കാർ പ്രതികളെ തിരിച്ചറിഞ്ഞു. കാസർകോട്  കോടതി റിമാൻഡ് ചെയ്തു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic