1982- ല്‍ പട്ടാളഭരണ കാലത്ത് മ്യാന്‍മറില്‍ പുതിയ പൗരത്വ നിയമം നിലവില്‍ വന്നു. അതനുസരിച്ച് ആ രാജ്യത്ത് മൂന്ന് തരം പൗരന്മാരാണ് ഉള്ളത്. സിറ്റിസണ്‍, അസോസിയേറ്റ് സിറ്റിസണ്‍, നാച്ചുറലൈസ്ഡ് സിറ്റിസണ്‍ എന്നിങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്ബ് ബര്‍മയില്‍ ഉണ്ടായിരുന്നവരും അവരുടെ പിന്‍തലമുറയില്‍ പെട്ടവരും എന്നാണ് സിറ്റിസണ്‍ അഥവാ പൗരന്‍ എന്നതിന് 1947-ലെ മ്യാന്‍മര്‍ ഭരണഘടന നല്‍കിയിരിക്കുന്ന നിര്‍വചനം. മാത്രമല്ല 1942-ന് മുമ്ബുവരെ ബ്രിട്ടീഷ് ഭരണകാലത്ത് (അന്ന് ബര്‍മയെന്നാണ് മ്യാന്‍മര്‍ അറിയപ്പെട്ടിരുന്നത്) മ്യാന്‍മറില്‍ ജീവിച്ചിരുന്നവരും പൗരന്മാരുടെ നിര്‍വചനത്തില്‍ വരുന്നു.
മറ്റുള്ള പൗരത്വങ്ങള്‍ ഭരണകൂടമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. അവ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ 1982-ലെ പൗരത്വ നിയമം സര്‍ക്കാരിന് അധികാരം നല്‍കുന്നു. ഈ രണ്ട് പൗരത്വം എങ്ങനെയുള്ളതാണെന്ന് നിയമത്തില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. വിശാലമായ വിവരങ്ങളായതിനാല്‍ ഇത്രയും ചുരുക്കുന്നുവെന്നേയുള്ളു. 1982-ലെ പൗരത്വ നിയമം എത്രത്തോളം വിവേചനപരമാണന്ന് ഇതില്‍നിന്ന് മാത്രം വ്യക്തമാണ്. ലോകം സാക്ഷ്യം വഹിച്ച ക്രൂരമായ അടിച്ചമര്‍ത്തലിന് റോഹിംഗ്യകള്‍ വിധേയരാകാന്‍ ഉള്‍പ്രേരകമായിവര്‍ത്തിച്ചത് 1982-ലെ പൗരത്വ നിയമമാണ്.
മ്യാന്മറിലെ നൂറ്റിമുപ്പഞ്ചോളം വരുന്ന തദ്ദേശീയ ജനവിഭാഗങ്ങളില്‍ റോഹിംഗ്യന്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്താത്തതുകൊണ്ട് നിയമപരമായി അവര്‍ പൗരന്മാരല്ലാത്തവരായി. റോഹിംഗ്യകള്‍ തദ്ദേശീയരല്ലെന്നും അവര്‍ ബ്രട്ടീഷ് ഭരണകാലത്ത് ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണെന്നാണ് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നിലപാട് പട്ടാളം ഭരിച്ചപ്പോഴും ഇപ്പോള്‍ ജനാധിപത്യ സര്‍ക്കാരിന്റെ കാലത്തും അതില്‍നിന്ന് അവര്‍ വ്യതിചലിച്ചിട്ടില്ല, എന്നാൽ അവിടെയുള്ള മറ്റുവിപാകങ്ങളെ പോലെ നൂറ്റമ്പതും ഇരുനൂറും വർഷങ്ങളായി അവിടെത്തന്നെ ജീവിക്കുന്ന വരാണ് റോഹിൻഗ്യകൾ ഇന്ത്യാ യിൽ മാപ്പിള മാർ, മിയാമാർ,നാഗന്മാർ എന്ന് പറയുന്ന പോലെ മതത്തിന്റെ യോ പ്രദേശത്തിന്റെ യോ പേരിൽ അറിയപ്പെടുന്ന പോലെ, ഇന്ത്യയിൽ തമിഴന്മാരും മലയാളികളും ഉത്തരേന്ത്യ ക്കാരുമായി സംസ്കാരത്തിൽ ഭിന്നത ഉള്ളത് പോലെ റോഹിൻഗ്യൻസ് മറ്റു മറ്റു വിപാകവുമായി സാംസ്‌കാരിക വിത്യാസവുമുണ്ട് .
82-ലെ പൗരത്വ നിയമത്തില്‍ എവിടെയും റോഹിംഗ്യകളെ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. പക്ഷെ നിയമത്തിന്റെ പ്രഹരവും വിദ്വേഷത്തിന്റെ മനോഭാവവും ഏറ്റവുമധികം ഏറ്റുവാങ്ങുന്നത് റോഹിംഗ്യകള്‍ ആണെന്നതാണ് യാഥാര്‍ഥ്യം. പൗരന്‍മാരല്ലാത്തതുകൊണ്ടുതന്നെ പൗരവകാശങ്ങളോ മനുഷ്യാവകാശങ്ങളോ ഇല്ലാതെ ജനിച്ച രാജ്യത്ത് അവര്‍ അഭയാര്‍ഥികളായി മാറി. ഇത് ഇന്നും തുടരുന്ന ചരിത്ര സാക്ഷ്യം.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമ പ്രകാരം അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങളായുള്ള അഭയാര്‍ഥികള്‍ക്കാണ് ഇന്ത്യയില്‍ പൗരത്വം ലഭിക്കുക. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ളത്.
അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്ലാമിക റിപ്പബ്ലിക്കുകളാണെന്നും ഹിന്ദുക്കളടക്കമുള്ള മതന്യൂന പക്ഷങ്ങള്‍ ക്ക് ഇന്ത്യ യിൽ പൗരത്വം നൽകുന്ന താണ് പുതിയ ഭേദഗതി. ഇതു പക്ഷെ, ഭരണഘടനാ തത്വത്തിനെതിരെയുള്ള കടന്നാക്രമണമായാണ് വിലയിരുത്തപ്പെടുന്നത്. ആര്‍ട്ടിക്കിള്‍ 14 പ്രകാരം ഇന്ത്യയെന്ന ഭൂവിഭാഗത്തിലുള്ള എല്ലാവര്‍ക്കും വിവേചനമില്ലാതെയെ നിയമം കൊണ്ടുവരാനേ സാധിക്കൂ. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടനാ ലംഘനവുമാണ്.
നിയമത്തിലൊരിടത്തും മുസ്ലീങ്ങള്‍ എന്ന് പറഞ്ഞിട്ടില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ഇസ്ലാമിക റിപ്പബ്ലിക്കുകളായ മൂന്ന് അയല്‍ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ മാത്രം പരാമര്‍ശിച്ചിരിക്കുന്നതിനാല്‍ നിയമത്തിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യം താനേ പുറത്തുചാടി.
ഇതിലും വലിയ പ്രതിഷേധങ്ങള്‍ക്കു രാജ്യം വേദിയായാലും അദ്ഭുതപ്പെടാനില്ല. അസമിന് പിന്നാലെ രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നാണ്അമിത് ഷാ പാര്‍ലമെന്റിലും പുറത്തും പറയുന്നത്. അസമിലെ പൗരത്വ രജിസ്റ്റര്‍ പൂര്‍ത്തിയായപ്പോള്‍ പുറത്തായത് 19 ലക്ഷം ആളുകളാണ്. ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നുവെന്നത് ബിജെപിയെ തന്നെ ഞെട്ടിച്ചിരുന്നു.
എന്‍ആര്‍സി(ദേശീയ പൗരത്വ രജിസ്റ്റര്‍) കൊണ്ടുവന്നത് സുപ്രീം കോടതിയാണെന്നാണ് സര്‍ക്കാരും ബിജെപിയും വാദിക്കുന്നത്. എന്‍ആര്‍സി നടപ്പിലാകുമ്ബോള്‍ വലിയൊരു വിഭാഗം ആളുകള്‍ പുറത്താകുമെന്നും അതില്‍ അധികവും മുസ്ലീങ്ങളാകുമെന്നുമായിരുന്നു ബിജെപി കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ നടന്നത് നേരെ തിരിച്ചും. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്.
ഇതോടെ രജിസ്റ്ററിനു പുറത്തായ ഹിന്ദുക്കള്‍ക്ക് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിച്ചാല്‍ എളുപ്പം ലഭ്യമാകുകയും മുസ്ലീങ്ങള്‍ ഇന്ത്യക്കാരല്ലാതാവുകയും ചെയ്യും. ദശകോടികള്‍ വ്യയം ചെയ്ത് രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, അതില്‍ രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെടുന്നവരെല്ലാം ഇന്ത്യന്‍ പൗരന്മാരല്ലാതാകും.