കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ അശോകി(35)നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇതേ സ്ഥലത്തെ സന്തു എന്ന സന്തോഷി(36)നെ കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍റഹീം അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. സന്തോഷ് വധശ്രമം ഉള്‍പ്പെടെ 25ഓളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ വാട്ടര്‍ ടാങ്കിന് സമീപം വെച്ചാണ് അശോകിന് കുത്തേറ്റത്. സാരമായി പരിക്കേറ്റ അശോക് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് അശോകിന് കുത്തേറ്റത്.