റിയാദ്: സൗദിയിലെ ബി ജെ പി അനുകൂല പ്രവാസ സംഘടനയായ സമന്വയയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വിശദീകരണ യോഗവും സംവാദവും സംഘടിപ്പിച്ച സമന്വയ പ്രവര്‍ത്തകരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. റിയാദ് മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ദേശീയ പൗരത്വ നിയമം 'മിഥ്യയും സത്യവും' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച യോഗം നടന്ന ഹാളി ലേക്ക് പോലീസ് എത്തുകയായിരുന്നു.
സംഘ ടനയുടെ അഞ്ചു നേതാക്കളെയാണ് അറസ്റ്റ് ചെയ്തതത് .റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുവെന്ന് പറഞ്ഞാണ് ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത് എന്നും പൗരത്വ വിഷയത്തിൽ ആർഎസ്എസ് നടത്തുന്ന പരിപാടി യാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഹോട്ടല്‍ അതികൃതര്‍ പോലീസിനോട് പറഞ്ഞു