വള്ളികുന്നം: മുസ്ലീമിന് മാത്രം എതിരായതല്ല പൗരത്വ നിയമ ഭേദഗതിയെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ . ഇലിപ്പക്കുളം മുസ്‌ലിം ജമാഅത്തിന്റ നേതൃത്വത്തില്‍ വിവിധ മത-സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തിയ സെക്യുലര്‍മാര്‍ച്ചും സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഹിന്ദു, ജൈന, ക്രൈസ്തവ, സിക്ക് ഉള്‍െപ്പടെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഭേദഗതി ബില്‍ ദോഷകരമായി ബാധിക്കും. ഭരണഘടന അനുവദിച്ചുതന്ന രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം ഇത് ഇല്ലാതാക്കും. രാജ്യത്ത് അപകടകരമായ മതധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബാബറി മസ്ജിദ് വിഷയം കെട്ടടങ്ങിയതോടെ വര്‍ഗീയ ചേരിതിരിവ് നിലനിര്‍ത്താനാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും' കെമാല്‍ പാഷ വ്യക്തമാക്കി .