ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്ബാടും പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തില്‍ അസമിലെ ചബുവയില്‍ ബി.ജെ.പി എം.എല്‍.എ ബിനോദ് ഹസാരിക്കയുടെ വസതിക്ക് തീയിട്ട് പ്രക്ഷോഭകര്‍. കൂടാതെ, വാഹനങ്ങളും സര്‍ക്കിള്‍ ഓഫീസും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി.പലയിടത്തും പോലീസ് വെടിവെപ്പുണ്ടായി, വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, മരണ സംഖ്യ കൂടാൻ സാധ്യത സംഘർഷം വ്യാപിക്കുന്ന ത് തടയാൻ പോലീസിനാവുന്നില്ല,
ക്രമസമാധാന സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിൽ കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാന്‍ അസം റൈഫിളുകളുടെ അഞ്ച് കമ്ബനികളെ അസമിലും മൂന്ന് കമ്ബനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെയുണ്ടായ അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍ .എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായ അസമില്‍ ഇന്നലെ രാത്രി കേന്ദ്രമന്ത്രി രാമേശ്വര് തെലിയുടെ വീടിനു നേര്‍ക്കും ആക്രമണമുണ്ടായിരുന്നു.