അവധി കഴിഞ്ഞ് ഷാർജയിലേക്കു പോകാനിരിക്കെ യുവാവ് പുഴയിൽ മുങ്ങി മരിച്ചു


ചാലക്കുടി ∙ അവധി കഴിഞ്ഞ് ഷാർജയിലെ ജോലിസ്ഥലത്തേക്ക് ഇന്നു പോകാനിരുന്ന യുവാവ് ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ചു. നടവരമ്പ് വൈക്കര സ്വദേശി കാളത്തുപറമ്പൻ വർഗീസിന്റെ മകൻ ടിൻസനാണ് (25) മരിച്ചത്. കൂടപ്പുഴ തടയണയ്ക്കു സമീപമായിരുന്നു അപകടം. കുളിക്കാനെത്തിയ സുഹൃത്‌സംഘത്തിലെ മറ്റു രണ്ടുപേർ രക്ഷപ്പെട്ടു. നെടുംപറമ്പിൽ അരുൺ, ഐനിക്കൽ ക്രിസ്റ്റോ എന്നിവരാണു രക്ഷപ്പെട്ടത്. അരുൺ സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീകൾ ഇട്ടുനൽകിയ ഷാളിൽ പിടിച്ചു രക്ഷപ്പെടുകയായിരുന്നു.നാട്ടുകാരും അഗ്നിരക്ഷാ സേനയും ടിൻസനെ  താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തടയണയ്ക്കു സമീപം  പാറക്കെട്ടിലൂടെ നടന്നു പുഴയുടെ നടുവിലെത്തിയ മൂവരും ഇന്നലെ 5.25നാണ് നിലയില്ലാത്ത ഭാഗത്ത് അകപ്പെട്ടത്. തടയണയിൽ ഷട്ടർ ഇടാത്തതിനാൽ ഇതിലൂടെ ഒഴുക്കു ശക്തമാണ്. ഷാർജ അൽബാദർ കമ്പനിയിൽ സൂപ്പർവൈസറായ ടിൻസൻ ഒരു മാസം മുൻപാണു നാട്ടിലെത്തിയത്. ടിൻസന്റെ സംസ്കാരം നാളെ വൈകിട്് 4.30ന് നടവരമ്പ് സെന്റ് മേരീസ് പള്ളിയിൽ  നടക്കും. അമ്മ: എൽസി. സഹോദരങ്ങൾ: ട്രിബിൻ, ട്രീസ.
Previous Post Next Post
Kasaragod Today
Kasaragod Today