ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന വിരുതനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി


ആദൂര്‍: മാല പൊട്ടിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. നെല്ലിക്കട്ട സ്വദേശിയും നായന്മാര്‍മൂലയിലെ ഒരു കടയിലെ ജീവനക്കാരനുമായ ബഷീറിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുച്ചിലക്കുളത്തെ ലളിതയുടെ സ്വര്‍ണ്ണമാലയാണ് ബഷീര്‍ ബൈക്കിലെത്തി പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചത്. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലാണ് ബഷീര്‍ എത്തിയത്. ബഹളം വെച്ച ലളിത ഉടന്‍ തന്നെ നാട്ടുകാര്‍ക്ക് വിവരം നല്‍കുകയായിരുന്നു. ബഷീര്‍ രക്ഷപ്പെട്ടത് കാസര്‍കോട് ഭാഗത്തേക്കാണെന്ന് ലളിത നാട്ടുകാരോട് പറഞ്ഞു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പയര്‍പള്ളത്ത് വെച്ചാണ് ബഷീറിനെ പിടികൂടിയത്. ആദൂര്‍ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
أحدث أقدم
Kasaragod Today
Kasaragod Today