തിരൂരങ്ങാടി∙ വിവാഹം നിശ്ചയിച്ച യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മൂന്നിയൂർ കുന്നത്തുപറമ്പ് താഴെ പേച്ചേരി വിഷ്ണു(23)വിനെ ആണ് അറസ്റ്റ് ചെയ്തത്. പടിക്കൽ അധികാരത്തിൽ സുകുമാരന്റെ മകൾ സംഗീത (21) മരിച്ച കേസിലാണ് അറസ്റ്റ്. വിഷ്ണുവും സംഗീതയുമായുള്ള വിവാഹം അടുത്ത ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്നു. കഴിഞ്ഞ 8ന് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.