വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ


മഞ്ചേശ്വരം:വൊർക്കാടി മജീർപള്ളയിൽനിന്ന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. ഉളിക്കൽ വെട്ടംകട സ്വദേശി എം.പി.ജോയി(43)യാണ് അറസ്റ്റിലായത്. നാലുമാസം മുമ്പാണ് സംഭവം. മംഗളൂരു സ്വകാര്യകോളേജിലെ വിദ്യാർഥിയായ മജീർപള്ള സ്വദേശിയെ വീടിനുസമീപത്തുനിന്ന് കാറിലെത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം മംഗളൂരുവിലെ ഒരു കെട്ടിടത്തിൽ തടങ്കലിൽവെച്ചു. ഗൾഫിലെ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളായ രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. മഞ്ചേശ്വരം എസ്.ഐ. എ.ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Previous Post Next Post
Kasaragod Today
Kasaragod Today

Artic