പാലക്കാട്: ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള സിനിമയുമായി ബന്ധുക്കള്‍. 'ടിപ്പു ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന പേരിലുള്ള സിനിമയുടെ ട്രെയ്ലര് തയാറായതായി ബന്ധുക്കളായ മുംബൈയിലെ റഹ്മത്ത് റാഫി, മകന് മുഹമ്മദ് റഷീദ് ശൈഖ്, സംവിധായകന് ശ്രീജു ശ്രീധര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മൂന്നു മിനിറ്റുള്ള ട്രെയ്ലര് ജനുവരി ആദ്യവാരം മുംബൈയില്‍ പുറത്തിറക്കും. ആര്-ത്രി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് ടിപ്പുവിെന്റ ബന്ധുകൂടിയായ മുഹമ്മദ് റാഫിയാണ്.
ടിപ്പുവായി അഭിനയിക്കുന്നത് റഷീദ് ശൈഖും.
ചരിത്ര ഗ്രന്ഥങ്ങളിലുള്ളതില്നിന്ന് വ്യത്യസ്തമായി ടിപ്പുവിെന്റ ജീവിതത്തിെന്റ നേര്‍ചിത്രമാണ് സിനിമയിലൂടെ പകര്ന്നുനല്കുകയെന്ന് സംവിധായകന് ശ്രീജു ശ്രീധര്‍ പറഞ്ഞു.
ടിപ്പുവിെന്റ ഭാര്യ റോഷന് ബീഗത്തിെന്റ 12ാം തലമുറയിലുള്ളവരാണ് മുംബൈയിലുള്ള റഹ്മത്തും മകന് മുഹമ്മദ് റഷീദ് ശൈഖും.