ഫോണിലൂടെ മുത്തലാഖ് ചൊല്ലി യുവതിയുടെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു
News Desk0
മഞ്ചേശ്വരം:ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ ഭർത്താവിന്റെപേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. തൃശ്ശൂർ സ്വദേശി സജീറി(31)ന്റെപേരിലാണ് പോലീസ് കേസെടുത്തത്. കടമ്പാർ സ്വദേശിയായ ഭാര്യ നൽകിയ പരാതിയിലാണ് കേസ്.