കുമ്പടാജെ:
ആരോഗ്യ മേഖലയുടെ സമയോചിതമായ ഇടപെടൽ മൂലം കുമ്പഡാജെ ഗ്രാമ പഞ്ചായത്തിലെ ഏത്തടുക്ക വോറുമ്പൊടിയിലെ കൂലിപ്പണിക്കാരനായ ദിനേശന്റെയും രേവതിയുടെയും മകൾ പൂജശ്രീ ( 6 വയസ്സ്) ക്ക് ഹൃദ്യം പദ്ധതിയിലൂടെ പുതുജീവനം.
ജന്മനാ ഹൃദയഭിത്തിയിൽ സുഷിരം ഉണ്ടായ അവസ്ഥയിൽ ആയിരുന്നു(ARTIAL SEPTAL DEFECT). സാമ്പത്തിക പരാധീനത മൂലം ചികിൽസ മുടങ്ങിയ അവസ്ഥയിൽ ആയിരുന്നു. കുമ്പടാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എൻ. നിഷാബീവിയും ആശാപ്രവർത്തക അനിതയും പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: സയ്യിദ് ഷുഹൈബ് അവർകളുടെ അടുത്ത് എത്തിക്കുകയും തുടർന്ന് കാസറഗോഡ് ജനറൽ ഹോസ്പിറ്റൽ ശിശുരോഗ വിദഗ്ദ ഡോ: പ്രീമയുടെ നിർദ്ദേശപ്രകാരം കുട്ടിയെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ഏറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ച് സമയബദ്ധിതമായി സൗജന്യശസ്ത്രക്രിയ നടത്തുകയും കുട്ടി സുഖം പ്രാപിക്കുകയും ചെയ്തു.