പല ഭേദഗതികളും ഈ നിയമത്തില്‍ വരുത്തിയിട്ടും ഒന്നുപോലും മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ പീഡനം സഹിക്കുന്നില്ലെന്നു പറഞ്ഞാണ് ഭേദഗതി നടപ്പാക്കിയത്.
അതേസമയം ശ്രീലങ്ക, മ്യാര്മര് പോലുള്ള രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു.
യു.എന്‍, യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്, നിരവധി മനുഷ്യാവകാശ സംഘടനകള്‍ എന്നിവ ഈ നിയമത്തില്‍ ആശങ്ക അറിയിച്ചതാണ്. അതേസമയം സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ച് തയാറാക്കുന്നതിനാല്‍ ആരെയും പുറത്താക്കുന്നതല്ലെന്നാണ് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നതെന്നും സി.ആര്.എസ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്ന യു.എസ് കോണ്‍ഗ്രസിനു കീഴിലെ സമിതിയായ സി.ആര്.എസ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.