'130 കോടി ജനങ്ങളുണ്ട് ഇന്ത്യയില്‍. ചൈനയേക്കാള്‍ അല്പം മാത്രം കുറവ്. സ്വാതന്ത്ര്യം കിട്ടുമ്ബോള്‍ മുന്നൂറോളം മതങ്ങളുണ്ടായിരുന്നു ഇവിടെ. അതിലേറെ ഭാഷകളുണ്ടായിരുന്നു.
ആ സ്ഥാനത്ത് ഒരുമതം മാത്രംമതി എന്ന് ചിലര്‍ കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണ്' -അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ തിരിമറി നടത്താനാണ് ചിലര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ ജീവിക്കണം, അത് മരിച്ചുപോകരുത്. എങ്കിലേ എല്ലാവര്‍ക്കും ജീവിക്കാനാകൂ. കുറേപ്പേരെ നാടുകടത്താമെന്ന വിചാരം നടപ്പാകില്ല. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ഉണ്ടായാലേ കാര്യമുള്ളൂ. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് മുസ്‌ലിങ്ങള്‍. അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഹിറ്റ്‌ലറുടെയും മറ്റു ഭരണാധികാരികളുടെയും ഗതി നമുക്കറിയാം. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി എല്ലാവരും ഒന്നിച്ചുനില്‍ക്കണം-അദ്ദേഹം അഭ്യര്‍ഥിച്ചു.
നാടിനെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുകയാണ് കേന്ദ്രഭരണാധികാരികളെന്ന് ഇടതുമുന്നണി ജില്ലാ കണ്‍വീനറും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.പി.സതീഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി ഒഴുകിപ്പടര്‍ന്ന രക്തം ഹിന്ദുക്കളുടെതും മുസ്‌ലിങ്ങളുടെതും സിഖുകാരുടെതും ക്രിസ്ത്യാനികളുടെതും പാഴ്‌സികളുടെതുമായിരുന്നു. അത്യുന്നത സ്ഥാനങ്ങളില്‍ നിസ്സാരന്‍മാര്‍ കയറിയിരിക്കുന്നതാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രശ്നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയെ വെട്ടിമുറിക്കുന്നതിനെതിരായ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ വ്യക്തമാക്കി. മനോഹരമായിരുന്ന ഒരു സംസ്ഥാനത്തെ വെട്ടിമുറിച്ച് രണ്ടാക്കി സംസ്ഥാനപദവി എടുത്തുകളഞ്ഞു ബി.ജെ.പി.സര്‍ക്കാര്‍. ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം അന്യാധീനമാക്കി. മോദിയുടെ അഹങ്കാരവും അമിത് ഷായുടെ ഹുങ്കാരവും ഇനി നടപ്പില്ല. ഹിന്ദു-മുസ്‌ലിം ഐക്യം സംരക്ഷിക്കാന്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിന് കോണ്‍ഗ്രസ് സന്നദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മുഹമ്മദിനോട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞാല്‍ ഞങ്ങളും പോകുമെന്ന് പറയുന്ന കൃഷ്ണന്‍മാരും ജോസഫുമാരുമുള്ള രാജ്യമാണ് ഇന്ത്യയെന്നും ഇത് ഏറെ ആശ്വാസം പകരുന്നതാണെന്നും അധ്യക്ഷത വഹിച്ച സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു.
ജനറല്‍ സെക്രട്ടറി ടി.ഇ.അബ്ദുള്ള, യു.എം.അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.എം.അബ്ദുല്‍ മജീദ് ബാഖവി, മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, യു.ഡി.എഫ്. കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രന്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, കൊല്ലമ്ബാടി അബ്ദുല്‍ ഖാദര്‍ സഅദി, അതീഖ് റഹ്‌മാന്‍ ഫൈസി, അബ്ദുല്‍ റസാഖ് അബ്‌റാര്‍, മിസാജ് സുല്ലമി വാരം, അഹമ്മദ് ഹസ്സന്‍ റസൂഖി, വി.രാജന്‍, അബ്രഹാം തോണക്കര, മുഹമ്മദ് വടക്കെകര, അസീസ് കടപ്പുറം, സി.എച്ച്.കുഞ്ഞമ്ബു, എന്‍.യു.അബ്ദുല്‍ സലാം, എ.അബ്ദുല്‍ഖാദര്‍, അബ്ദുല്ല ബദിയടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍.എ.അബൂബക്കര്‍ ഹാജി, കെ.എസ്.മുഹമ്മദ് കുഞ്ഞി ഹാജി, കെ.ബി. മുഹമ്മദ്‌കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്ബാടി, മജീദ് പട്ട്‌ള, എ.അബ്ദുല്‍ റഹ്‌മാന്‍, ഹാജി പൂന അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍കരിം കോളിയാട്, സി.എച്ച്.മുഹമ്മദ്‌കുഞ്ഞി ചായിന്റടി, പി.എം.മുനീര്‍ ഹാജി, അബ്ദുല്‍മജീദ് ബാഖവി, അഷറഫ് ബദിയടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.