പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദലിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പി വിട്ടു. കിഴിശ്ശേരി പുല്ലഞ്ചേരി കളത്തിങ്ങല്‍ കോളനിയിലെ മുപ്പതോളം കുടുംബങ്ങളാണ് രാജിെവച്ചതായി കാണിച്ച്, കോളനി കുടുംബകമ്മിറ്റി സെക്രട്ടറി ബാലസുബ്രഹ്മണ്യന്, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബി.ജെ.പി ജില്ല സെക്രട്ടറി രവി തേലത്തിന് കത്ത് നല്‍കിയത്.
മതത്തിെന്റ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഇതിനാലാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതെന്നും കമ്മിറ്റിയംഗം എം.
ജയേഷ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നവരാണ് കോളനിയിലെ കുടുംബങ്ങള്‍. അതേസമയം, കോളനിവാസികളുടെ കത്ത് ലഭിച്ചെന്നും രാജിെവക്കാനുണ്ടായ സാഹചര്യം മനസ്സിലാകുന്നില്ലെന്നും ജില്ല സെക്രട്ടറി രവി തേലത്ത് പറഞ്ഞു.
കുടുംബശ്മശാന പ്രശ്നവുമായി ബന്ധപ്പെട്ട് കോളനിയില്‍ നിന്നുള്ളവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ബി.ജെ.പിയെ സമീപിച്ചിരുന്നു. സഹായം ചെയ്ത് കൊടുത്തതോടെ അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇപ്പോഴവര്‍ക്ക് അപ്പുറത്ത് നിന്ന് പുതിയ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.