നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് 19 വര്‍ഷങ്ങള്‍ക്കു ശേഷം തളിപ്പറമ്പ പോലീസിന്റെ പിടിയില്‍.
1999-2000 കാലയളവില്‍ തളിപ്പറമ്പില്‍ നടന്ന ആറോളംകവര്‍ച്ചാകേസുകളില്‍ പ്രതിയായ കാസര്‍കോട് ചെര്‍ക്കള ഏര്യപ്പാടിയിലെ അബ്ദുല്‍ഖാദര്‍ എന്ന ഷെയ്ഖി (69)നെയാണ് കാസര്‍കോട്ടെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്.
കര്‍ണ്ണാടകയിലും ആന്ധ്രാപ്രദേശിലും ഒളിവില്‍ കഴിഞ്ഞ ഇയാള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് എത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു.
സി.ഐ എന്‍ കെ സത്യനാഥിന്റെ നേതൃത്വത്തില്‍ പ്രില്‍സിപ്പല്‍ എസ്.ഐ കെ.പി ഷൈന്‍, എ.എസ്.ഐ എ.ജി അബ്ദുല്‍ റൗഫ്, സീനിയര്‍ സി.പി.ഒ മാരായ സ്‌നേഹേഷ്,ബിനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.