കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോടെത്തിയ കെ. സുരേന്ദ്രന് ആവേശോജ്ജ്വല സ്വീകരണം
. ജയ് വിളിച്ചും പൂക്കള്‍ വിതറിയും പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് സ്വാഗതമോതി. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അദ്ദേഹത്തെ വാദ്യമേളങ്ങളുടെ അകമ്ബടിയോടെ സ്വീകരണവേദിയിലേക്ക് ആനയിച്ചു.
ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്റെ നേതൃത്വത്തില്‍ പുഷ്പ ഹാരമണിയിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചേറ്റൂര്‍ ബാലകൃഷ്ണന്‍, കെ.പി. ശ്രീശന്‍, ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്‍, വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമാരായ പി.