വിദ്യാനഗറിലെ സ്ഥാപനത്തിൽ ബാലവേലയ്ക്ക് ഉപയോഗിച്ച കുട്ടിയെ രക്ഷപെടുത്തി


കാസർകോട്‌
ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ആന്റി ചൈൽഡ് ലേബർ ജില്ലാ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ ബാലവേല വിരുദ്ധ പരിശോധനയിൽ അപകടകരമായ തൊഴിലിൽ ഏർപ്പെട്ട കുട്ടിയെ രക്ഷിച്ചു. വിദ്യാനഗറിലെ വിസ്ഡം ജുവൽസ് സ്വർണാഭരണ നിർമാണ ശാലയിൽ നിന്നാണ്‌ കുട്ടിയെ രക്ഷിച്ചത്.
കാസർകോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കാസർകോട് അസിസ്റ്റന്റ് ലേബർ ഓഫീസർ എം ജയകൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ശരണ ബാല്യം ചൈൽഡ് റസ്‌ക്യു ഓഫീസർ ബി അശ്വിൻ, ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ അനീഷ് ജോസ് എന്നിവർ പങ്കെടുത്തു. ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം. ഫോൺ: 04994 256990 (ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്), 04994 256950 (ജില്ലാ ലേബർ ഓഫീസ്), 1098 (ചൈൽഡ് ലൈൻ).
Previous Post Next Post
Kasaragod Today
Kasaragod Today