എസ്.എഫ്.ഐയുടെ വിലക്കിനെ തുടര്‍ന്ന് രണ്ട് മാസമായി കോളേജില്‍ പ്രവേശിക്കാനാകാതെ പ്രിന്‍സിപ്പാള്‍

കണ്ണൂര്‍ കൂത്തുപറമ്ബില്‍ എസ്.എഫ്.ഐയുടെ വിലക്കിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ക്ക് കോളേജില്‍ പ്രവേശിക്കാന്‍ കഴിയാതായിട്ട് രണ്ട് മാസം. കൂത്തുപറമ്ബ് എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പാള്‍ എന്‍.യൂസഫിനാണ് എസ്.എഫ്.ഐ വിലക്കേര്‍പ്പെടുത്തിയത്. ഹാജരില്ലാത്തതിനാല്‍ മൂന്ന് നേതാക്കളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതാണ് വിലക്കിന് കാരണം.

കോളേജിലെത്തിയ പ്രിന്‍സിപ്പാള്‍ എന്‍. യൂസഫിനെ കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു എസ്.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞത്. തുടര്‍ന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രിന്‍സിപ്പളിന് കോളേജില്‍ കാല് കുത്താനായിട്ടില്ല. ഹാജറില്ലാത്തതിന്‍റെ പേരില്‍ ജില്ലാ കമ്മറ്റി അംഗം ഷൈന്‍, വിശാല്‍പ്രേം, മുഹമ്മദ് ഫെര്‍ണസ് എന്നീ എസ്.എഫ്.ഐ നേതാക്കളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതാണ് വിലക്കിന് കാരണം.
ആസാദി എന്ന് പറഞ്ഞ് എല്ലായിടത്തും ഭയങ്കര ഒച്ചപ്പാടും ബഹളവും നടക്കുമ്ബോള്‍, ഒരാള്‍ ആസാദി നിഷേധിക്കപ്പെട്ട് വീട്ടില്‍ തടവുകാരനായി കഴിയുന്ന ദുരവസ്ഥ വന്നിട്ടുണ്ടെന്ന് ആരും അറിയുന്നില്ലല്ലോ'' -പ്രിന്‍സിപ്പാള്‍ തന്റെ അവസ്ഥ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.ഇ.എസ് മാനേജ്മെന്‍റെ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും സി.പി.എമ്മിനെ ഭയന്ന് ഇവര്‍ പിന്‍വാങ്ങിയെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. പ്രദേശിക എസ്.എഫ്.ഐ യെയും സിപിഎമ്മിനെയും പ്രീണിപ്പിച്ചു മാത്രമേ കോളേജ് നടത്താന്‍ കഴിയൂ എന്നാണ് കോളേജ് മാനേജ്‍മെന്റ് ഇത്രയും കാലം പഠിച്ച പാഠമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഴയരീതിയില്‍ പുറത്തുനിന്നുള്ള ചീഫ് എക്സാമിനറെ വെക്കുന്നതിന് പകരം, സ്ക്വാഡ് വിസിറ്റാണ്. അത്തരത്തിലുള്ള അന്യായങ്ങള്‍ നടക്കാന്‍ ഒരു സാധ്യതയുമില്ല. ഞാന്‍ പ്രിന്‍സിപ്പളായിരിക്കെ അതിനൊട്ട് സമ്മതിക്കുകയുമില്ല. ഒരുകൂട്ടരെ അങ്ങനെ വഴിവിട്ട രീതിയില്‍ റിസള്‍ട്ടുണ്ടാക്കാന്‍ അനുവദിച്ചു കൊടുത്താല്‍, ബാക്കി കുട്ടികള്‍ പഠിക്കില്ല. ഫലത്തില്‍ എല്ലാരും പഠിക്കാത്ത അവസ്ഥ വരും- അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ ഗവര്‍ണര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രിന്‍സിപ്പാളിന് വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം.
Previous Post Next Post
Kasaragod Today
Kasaragod Today