ഗൾഫിൽ നിന്നെത്തിയ ആലൂർ സ്വദേശിക്കാണു കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കൂടുതൽ പേരുമായി സമ്പർക്കം പുലർത്താത്തത് അധികൃതർക്ക് ആശ്വാസമാണ്. കഴിഞ്ഞ17 ന് രാത്രി മംഗളൂരു വിമാനത്താവളത്തിൽ എത്തിയ ഇയാൾ പിറ്റേന്ന് ഉച്ചയ്ക്കു തന്നെ ആരോഗ്യവകുപ്പിനെ കണ്ട് ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിനു വിധേയനായിരുന്നു.
വീട്ടുകാർ ഉൾപ്പെടെ 21 പേരാണ് ഇയാളുമായി നേരിട്ടു സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയിട്ടുള്ളത്. ഇവരോടു വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്
ബോവിക്കാനം∙രണ്ടാഴ്ച നിർബന്ധമായും വീടുകളിൽ നിരീക്ഷത്തിൽ കഴിയണമെന്നാവശ്യപ്പെട്ട് വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവർക്ക് മുളിയാർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നോട്ടിസ് നൽകുന്നു. രോഗബാധ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരോട് 28 ദിവസം നിരീക്ഷണത്തിൽ നിൽക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് രേഖാമൂലം നോട്ടിസ് നൽകാൻ തീരുമാനിച്ചത്.

തൊഴിലുറപ്പ് പദ്ധതിയുടെ പണികൾ ഈ മാസം 31 വരെ നിർത്തിവയ്ക്കാനും തീരുമാനിച്ചു. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാതെ ഇറങ്ങിനടക്കുന്ന പ്രവാസികളെ കണ്ടെത്താൻ പ്രധാന ടൗണുകളിൽ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തും.
ഇത്തരത്തിൽ കണ്ടെത്തുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, വൈസ് പ്രസിഡന്റ് ഗീതഗോപാലൻ, സ്ഥിരംസമിതി അധ്യക്ഷൻ കെ.പ്രഭാകരൻ, സെക്രട്ടറി പി.ഗീതകുമാരി, പഞ്ചായത്ത് അംഗങ്ങളായ എം.എ. അസീസ്, അനീസ മൻസൂർ മല്ലത്ത്, എം.മാധവൻ, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, എച്ച്ഐകെ.ചന്ദ്രൻ