ഫോണില്‍ കേള്‍ക്കുന്ന കൊറോണ മുന്നറിയിപ്പ് സന്ദേശം ഒഴിവാക്കാം ഇങ്ങനെ ചെയ്താൽ മതി

രാജ്യത്തെ ടെലികോം കമ്ബനികള്‍ ഡയലര്‍ ടൂണായി ഉള്‍പ്പെടുത്തിയിരിക്കുന്ന ബോധവത്കരണ സന്ദേശം പലര്‍ക്കും അലോസരമായി തോന്നിയേക്കാം. ഒരോ വിളിയിലും ഉപഭോക്താക്കള്‍ക്ക് ഇത് കേള്‍ക്കാം. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സന്ദേശം. ഇത് വ്യക്തമാകുന്നില്ലെന്നും മറ്റ് ഭാഷയിലുള്ള പലര്‍ക്കും മനസിലാകുന്നില്ലെന്നുമുള്ള ആരോപണത്തോടൊപ്പം ഇത് അലോസരമുണ്ടാക്കുന്നുവെന്നും പലരും ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ഈ മുന്നറിയിപ്പ് സന്ദേശം നീക്കം ചെയ്യാനാവുന്നതാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും ഫോണ്‍ ചെയ്യുമ്ബോള്‍ ഈ ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ഫോണില്‍ ഡയലര്‍ ഓപ്പണ്‍ ചെയ്ത് ഏതെങ്കിലും നമ്ബര്‍ അമര്‍ത്തിയാല്‍ ഈ ശബ്ദം കേള്‍ക്കുന്നത് നില്‍ക്കും.

പകരം റിങ് ശബ്ദം കേള്‍ക്കാനാവും.

ഐഫോണില്‍ നിന്നാണ് നിങ്ങള്‍ ഫോണ്‍ ചെയ്യുന്നത് എങ്കില്‍ ഈ ശബ്ദം കേള്‍ക്കുമ്ബോള്‍ # ബട്ടന്‍ പ്രസ് ചെയ്താല്‍ ആ ശബ്ദം നിലയ്ക്കും. ഈ ബട്ടനുകള്‍ ഒരു തവണ പ്രസ് ചെയ്തിട്ടും ശബ്ദം നിന്നില്ലെങ്കില്‍. വീണ്ടും അത് പ്രസ് ചെയ്യുക. ആദ്യം ബട്ടന്‍ അമര്‍ത്തിയത് ടെലികോം സേവന ദാതാവിന്റെ ശ്രദ്ധയില്‍ പെടാത്തതിനാലാണിത്.
Previous Post Next Post
Kasaragod Today
Kasaragod Today